Wednesday, May 7, 2008

സര്‍ക്കസ് ജോണി

ഊരള്ളൂരിലെ പുതിയ പിള്ളേര്‍ അറിയില്ലെങ്കിലും ഞങ്ങള്‍ക്കെല്ലാം നല്ല പരിചിതമായിരുന്നു സര്‍ക്കസ് ജോണിയെന്ന പേരും ആ‍ളും.ഏകദേശം പത്തുപതിനഞ്ച് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു ജോണിയേട്ടനും കൂട്ടരും ഞങ്ങളുടെ നാട്ടിലെത്തിയത്.അന്ന് ഇന്നത്തെപോലെ കേബിള്‍ ടിവിയും ഡിറ്റീഎച്ചുമൊന്നുമില്ലാത്ത കാലം. ടി.വി.തന്നെ നാട്ടില്‍ വളരെ കുറവ്.ആള്‍കാരുടെ വിനോദ മാര്‍ഗ്ഗങ്ങളില്‍ അരിക്കുളം കാര്‍ത്തിക ടാക്കിസും ( കാര്‍ത്തികയെ പറ്റി പിന്നീട് പറയാം ) നാട്ടിലെത്തുന്ന ഇത്തരം നാടോടി നാടക സംഘങ്ങളും തന്നെ പ്രധാനം.അന്നത്തെ കാലത്താണ് നമ്മുടെ ശശിയേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെ സമീപത്തായി ജോണിച്ചേട്ടനും കൂട്ടരും സ്റ്റേജ് കെട്ടി താമസവും അഭ്യാസവും ആരംഭിച്ചത്.വൈകുന്നേരം 7 മണിയാവുമ്പോള്‍ പരിപാടികള്‍ തുടങ്ങും.ഊരള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു അപ്പോഴേക്കും ‍ആള്‍ക്കാര്‍ എത്തിത്തുടങ്ങിയിരിക്കും.ആദ്യം റിക്കോര്‍ഡ് ഡാന്‍സായിരിക്കും.പിന്നെ ചെറിയ ഹാസ്യ നാടകങ്ങള്‍,പിന്നെ അത്യാവശ്യം സര്‍ക്കസ്,ലേലം വിളികള്‍ തുടങ്ങി പത്തുപതിനോന്നു ംഅണിവരെ പരിപാടികള്‍.ആവശ്യമായ തുക നല്‍കിയാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന ഗാനത്തിനു അവര്‍ ഡാന്‍സ് അവതരിപ്പിക്കും.നാട്ടുകാരുടെ ആദ്യത്തെ “യുവര്‍ ചോയ്സ്’ഒരിക്കല്‍ വന്നാല്‍ രണ്ട് മൂന്ന് മാസം ഇവര്‍ അവിടെയുണ്ടാകും.പിന്നെ എന്നും ഞങ്ങളുടെ വൈകുന്നേരങ്ങല്‍ ഇവിടെ തന്നെ.പറഞ്ഞുവന്നത് ജോണി ചേട്ടനെ പറ്റി.ഈ സംഘത്തിന്റെ നേതാവ് ജോണിചേട്ടനായിരുന്നു.ഒന്നു രണ്ട് പ്രാവശ്യം നാട്ടില്‍ പരിപാടി അവതരിപ്പിക്കാര്‍ വന്നതോടെ ജോണിച്ചേട്ടന്‍ നാട്ടുകാര്‍ക്ക് പരിചിതനായി മാറി.സര്‍ക്കസ് നാടക സംഘം പല സ്ഥലങ്ങളിലും മാറിമാറിപോയെങ്കിലും ജോണിയേട്ടന്‍ ആണ്ടിയേട്ടന്റെ പീടിക വാടകക്കെടുത്ത് അവിടെയായി താമസം.എതിനിടയിലെപ്പോഴോ സര്‍ക്കസ് ഗ്രൂപ്പ് നിര്‍ത്തുകയും വഴിപിരിയുകയും ചെയ്തു.അതോടെ ജോണിയേട്ടന്‍ നാട്ടില്‍ സ്ഥിരതാമസവുമായി.ഒപ്പം ചില പച്ചമരുന്നു കച്ചവടവുംതുടങ്ങി.സര്‍ക്കസ് ജോണി തൈലങ്ങള്‍ എന്ന പേരില്‍ .ആ ബിസിനസ്സുമാ‍യി കുറേക്കാലം നാട്ടിലുന്റായിരുന്നു.ഇന്ന് എവിടെയാണെന്നെനിക്കറിയില്ല.അടുത്ത നാട്ടിലെവിടെയോ ഉണ്ടെന്നു കരുതുന്നു.എന്തായാലും നാട്ടിലെ ഒരു സജീവ സാനിധ്യമായിരുന്നു സര്‍ക്കസ് ജോണിച്ചേട്ടന്‍.

No comments: