Wednesday, May 7, 2008

പ്രീയ നെല്ല്യാടി ഷാപ്പ്

ഒരു നാടിനെ പറ്റി പറയുമ്പോള്‍ അതില്‍ എന്തായാലും കടന്നു വരുന്ന ഒരു കഥാപത്രമാണ് കള്ളുഷാപ്പ്.ഞങ്ങള്‍ക്കും ഒരു ഷാപ്പുണ്ട്.നെല്യാടി കള്ളുഷാപ്പ്.സത്യത്തില്‍ ഊരള്ളൂരോ അതിനു തൊട്ടടുത്തോ അല്ല നെല്ല്യാടി ഷാപ്പ്.ഏകദേശം 5 കിലോമീറ്റര്‍ വരും അങ്ങോട്ട് ദൂരം.മാത്രമല്ല അതിലും അടുത്തായി അരിക്കുളത്തും മുത്താമ്പിയിലും കള്ളു ഷാപ്പുണ്ട്.എന്നാലും എല്ലാവരുടെയും പ്രീയപ്പെട്ട ഷാപ്പ് നെല്ല്യാടി തന്നെ.കോഴിക്കൊട് ജില്ലയിലേ ഏകദേശം എല്ലാ ഷാപ്പുകളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ഏറ്റവും രസകരമായി തോന്നിയിട്ടുള്ളത് അത്തോളിക്കടുത്ത ‘പുറക്കാട്ടേരി’ഷാപ്പും ഞങ്ങളുടെ സ്വന്തം ‘നെല്ല്യാടി‘ ഷാപ്പുമാണ് കോഴിക്കോട്ടെ നല്ല ഷാപ്പുകള്‍ എന്നാണ്.നല്ല കള്ളും പുഴ മത്സ്യങ്ങളടങ്ങിയ ഭക്ഷണവും പിന്നെ ശകലമൊന്നു തലക്കു പിടിച്ചാല്‍ കാറ്റേറ്റ് കഥ പറയാന്‍ വിശാലമായ പുഴക്കരയും.ഒരു കള്ളു ഷാപ്പിന്റെ ശാലീന സൌന്ദര്യം എന്നു പറയുന്നത് ഇതൊക്കെയല്ലെ ?ഊരള്ളൂരില്‍ പണ്ടിഒരു ഷാപ്പ് തുടങ്ങിയിരുന്നു ചിലര്‍. എന്നാല്‍ കള്ളിനോടുള്ള നാട്ടുകാരുടെ താല്പര്യക്കുറവും സാമൂഹ്യ പ്രവര്‍ത്തകരുടേ എതിര്‍പ്പും മൂലം ഷട്ടറിടെണ്ടിവന്നു അവര്‍ക്ക്.കള്ളിനോടുള്ള താല്പര്യക്കുറവെന്നു കേള്‍ക്കുമ്പോള്‍ മദ്യവിരോധികള്‍ എന്നു തെറ്റിധരിക്കേണ്ട....’മങ്കുര്‍ണി’ എന്ന ഓമനപ്പേരില്‍ അറിയപ്പേടുന്ന നാടന്‍ വാറ്റായിരുന്നു അന്ന് താരം. കുറഞ്ഞ വിലയില്‍ കൂടുതല്‍ വീര്യം എന്ന ആശയത്തിനായിരുന്നു അന്ന് സ്വീകര്യത.നമുക്ക് നെല്ല്യാടിയിലേക്ക് തിരിച്ചു വരാം.ആദ്യം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം.ഓലഷെഡ്ഡായിരുന്നെങ്കിലും അതിന്റെ പ്രശസ്തി എല്ലായിടവും എത്തിയിരുന്നു.കപ്പ ഉടച്ചതും,ബീഫ് കറിയും,കരിമീന്‍ കറിയും,പിന്നെ മറ്റു പുഴമത്സ്യങ്ങളും,കൂടാതെ തലക്കറി,ബോട്ടി,...ഹോ..മെനു പറയാന്‍ തുറ്റങ്ങിയാല്‍ ഒത്തിരി പറയണം എന്നാലും ആ മീന്‍ കറിയും കപ്പയും തംനെ എന്റെ ഫേവറിറ്റ്.കഴിഞ്ഞ വര്‍ഷം ഓലഷെഡ്ഡു മാറ്റി ഷാപ്പ് കോണ്‍ക്രീറ്റാക്കി.ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരുന്നെങ്കിലും പിന്നെ മരമേശയില്‍ നിന്നും മാര്‍ബിള്‍ മേശയിലേക്ക് ഞങ്ങല്‍ എല്ലാവരും മാറി.രണ്ട് മാട്ട അന്തിയും കുറച്ചു കപ്പയും മീങ്കറിയും കൂട്ടി പതുക്കെ പുഴക്കരയിലേക്കൊരു നടപ്പ്.അത്ണിവിടത്തെ പതിവ്.പിന്നെ കഥകളാവം...പാട്ടുകളാവാം.....പതിവുകാര്‍ക്ക് കള്ളും ഗ്ലാസും ഭക്ഷണവും പുഴക്കരയിലേക്ക് കൊണ്ടുപോകാനും ഇവിടെ അനുവദിക്കാറുണ്ട്.വരുന്നില്ലേ...നിങ്ങളും ....നെല്ല്യാടി ഷാപ്പിലേക്ക്.......ഒരു ഇളയതടിച്ചിട്ടു പോകാം.....-------------------കള്ളുഷാപ്പിനെ പറ്റി പറയുമ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ട ഒന്നു കൂടിയുണ്ട്.മുല്ലപ്പന്തല്‍ ഷാപ്പ്.ഇവരാണ് ആദ്യമായി വെബ് സൈറ്റ് ഉണ്ടാക്കിയ കള്ളു ഷാപ്പുകാര്‍.ഒന്നു പോയി നോക്കൂ....ഈ ഓണ്‍ലൈന്‍ കള്ളുഷാപ്പിലുംhttp://mullapanthal.com/

1 comment:

snehitha said...

i am aresarch scoolar in madrasuniversity my resarch topic is blog so i search blog ,my hose near nelladi iam very happy to knw u r bpog