Sunday, January 25, 2009

Wednesday, June 4, 2008

എന്റെ സ്കൂള്‍കാലം

ഒരു സ്കൂള്‍ വര്‍ഷം കൂടി തുടങ്ങുന്നു.ഒന്നാം ക്ലാസിലെത്തി മണലിലെഴുതി അക്ഷരം പഠിക്കുന്ന പഴയ രീതിയെല്ലാം ഓര്‍മ്മകളിലായെങ്കിലും ഇന്നും സ്കൂള്‍ വര്‍ഷത്തിലെ ആദ്യ ദിനത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല.അച്ഛന്റെയോ അമ്മയുടെയോ വിരല്‍തുമ്പില്‍ തൂങ്ങി ഒന്നാം ക്ലാസിലേക്കെത്തുന്ന കുരുന്നുകള്‍.അവരുടെ വാശികളിലും കരച്ചിലിലും മുഖരിതമാകുന്ന സ്കൂള്‍ മുറ്റങ്ങള്‍.ടീച്ചറുടെ കണ്ണുവെട്ടിച്ച് കരഞ്ഞ് മുറ്റത്തേക്കോടി അമ്മയെ തിരയുന്ന കുഞ്ഞു കുരുന്നുകള്‍,അവര്‍ക്കിടയില്‍ ഓടിനടക്കുന്ന അധ്യാപകര്‍...അങ്ങനെ എല്ലാം എല്ലാം...ഓര്‍മ്മകളില്‍ സ്കൂള്‍ ജീവിതം വീണ്ടും തിരിച്ചുവരുന്നു.

മഴയും സ്കൂള്‍ തുറക്കലും എന്നും ഒരുമിച്ചായിരുന്നു.വീട്ടില്‍ നിന്നും പത്തു മിനിട്ടു നടക്കണം സ്കൂളിലേക്ക്.ഇടവഴിയിലും റോഡിലുമെല്ലാം വെള്ളം ഒഴുകി തുടങ്ങിയിരിക്കും.അതിലൂടെ ഒരു കൈയ്യില്‍ റബ്ബര്‍ ബാന്‍ഡിട്ട് കുടുക്കി തുണിക്കടയുടെ കവറില്‍ മടക്കി വെച്ച പുസ്തകവും മറുകൈയില്‍ കൂടയും.രാവിലെ എല്ലാം പതുങ്ങി നില്‍കുന്ന മഴ ക്യത്യം സ്കൂളിലേക്കിറങ്ങുന്ന സമയമാകുമ്പോള്‍ പെയ്തു തുടങ്ങും.പിന്നെ കുടയുമായൊരു അഭ്യാസയാത്ര,അതിനിടയില്‍ ട്രൌസറും ഷര്‍ട്ടുമൊക്കെ നനഞ്ഞിട്ടുണ്ടാവും.കുടക്കുപകരം വാഴയിലയും ചേമ്പിലയും ഉപയോഗിച്ചവരും ഉണ്ടാ‍യിരുന്നു കൂടെ.അങ്ങനെ സ്കൂളിലെത്തി ഒരു വിധം ബെഞ്ചിലെ സ്ഥലത്ത് ഇരിപ്പുറപ്പിക്കുമ്പോഴേക്കും ടീച്ചര്‍ എത്തും.പിന്നെ രണ്ടു പിരീഡ് ക്ലാസുകളും പഠന നിര്‍ദ്ദേശങ്ങളും.പിന്നെ ആദ്യ ഇന്റര്‍വെല്‍.ക്ലാസിന്റെ അരമതിനിനടുത്ത് മഴയും നോക്കി ഒരു നില്പ്.അപ്പോഴേക്കും അടുത്തെ ബെല്ലടിക്കും.ടീച്ചര്‍ എത്തി ക്ലാസ് തുടങ്ങും.നാലാമത്തെ പിരീഡ് പകുതിയാകുമ്പോഴേക്കും ഉച്ചഭക്ഷണ സമയമാകും.


ഒന്നാം ക്ലാസില്‍ തുടങ്ങിയപ്പോള്‍ അമെരിക്കന്‍ റവ എന്ന മഞ്ഞ പൊടി ഉപ്പുമാവായിരുന്നു ഉച്ചക്ക്.പിന്നെ അത് ഗോതമ്പം റവ എന്ന ഗോതമ്പ് റവയായി.മൂന്നിലെത്തിയപ്പോള്‍ കഞ്ഞിയും ചെറുപയര്‍ പുഴുങ്ങിയതും.വിദ്യഭ്യാസ കാലത്ത് ലഭിച്ച ഏറ്റവും നല്ല ഉച്ചഭക്ഷണം അതായിരുന്നു.മഴയത്ത് ഉച്ചക്ക് ചൂട് കഞ്ഞിയും നന്നായി തേങ്ങ ചിരകിയിട്ട് വറ്റല്‍ മുളകൊക്കെയിട്ട് പുഴുങ്ങിയ ചെറുപയറും.പിന്നെ അത് ചോറിനും കടലക്കറിക്കും പയറുകറിക്കും വഴിമാറി.എന്നും ആ കഞ്ഞിപയര്‍ സ്വാദ് നാവില്‍ തികട്ടിവരും.ഉച്ചഭക്ഷണത്തിനോടൊപ്പം പറയേണ്ടത് ഇടക്ക് വല്ലപ്പോഴും ഏതെങ്കിലും ടീച്ചര്‍മാരുടെ വകയായോ,സ്വാതന്ത്ര ദിനത്തിനോ ഒരു സദ്യയുണ്ടാവും എന്നതാണ്.അത് ഒരു ഉത്സവവും കൂടിയായിരിക്കും,കുട്ടികളും ടീച്ചര്‍മാരുമെല്ലാം ചേര്‍ന്ന് ചോറും കറിയും പായസവുണ്ടാക്കി എല്ലാരും ഒരുമിച്ചിരുന്നോരു സദ്യയുണ്ണല്‍.


മഴക്കാലമായതിനാല്‍ മിക്കവാറും ചോറുണ്ടതിനു ശേഷമുള്ള കളികള്‍ കുറയും അവിടവിടെയായി എല്ലാരും തൂങ്ങി തൂങ്ങി നിന്ന് ക്ലാസ് തുടങ്ങുന്ന സമയം തികക്കും.അതിനിടയില്‍ വീട്ടില്‍ പോയി ചോറുണ്ണുന്നവര്‍ പോയി വരും.പിന്നെ മൊത്തം മൂന്ന് പിരീഡ് ,അതിന്‍ല്‍ ആദ്യ രണ്ടെണ്ണം കഴിഞ്ഞാല്‍ ഒരു ഇന്റര്‍വെല്‍.പിന്നെ അരമണിക്കൂര്‍ ക്ലാസും ജനഗണമനയും,ഒരു ദിനത്തിലെ അങ്കം അവിടെ കഴിയുന്നു.ഇനി ഒരു വര്‍ഷം ഇതിന്റെ ആവര്‍ത്തനങ്ങള്‍....


ആവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രധാനമായും വരുന്ന സംഭവങ്ങള്‍ സാഹിത്യസമാജങ്ങളും യുവജനോത്സവങ്ങളും ശാസ്ത്രമേളകളുമാണ്.ഒപ്പം യൂറിക്കാ പരീക്ഷയും.എല്ലാ ശനിയാഴ്ചയുമാണ് സാഹിത്യ സമാജം വരിക.അവസാന രണ്ടു പിരീഡ്.(മുസ്ലീം സ്കൂള്‍ ആയതിനാല്‍ വെള്ളി അവധി)കുട്ടികള്‍ എല്ലാവരും ഒരു ഹാളില്‍ ഒത്തുകൂടി തങ്ങളുടെ കഥപരച്ചിലും കവിതാചൊല്ലലും മുട്ടിടിച്ച് ചൊല്ലാനാവാതെ പാതിവഴിയില്‍ നിര്‍ത്തലും ആവര്‍ത്തിക്കുന്നു.ഇടക്ക് സാഹിത്യ സമാജത്തില്‍ അതിഥികള്‍ എത്തും അപ്പോള്‍ മാജിക്കോ,കഥാപ്രസംഗമോ ഒക്കെ നടത്തും.ഒപ്പം ചിലപ്പോള്‍ സിനിമകളും.ദ്വീപും കുട്ട്യേടത്തിയുമൊക്കെ സ്കൂള്‍ സിനിമകളിലൂടെ വന്ന് മനസില്‍ കയറിയതാണ്.രംഗം ഓര്‍മ്മയില്ലെങ്കിലും കുട്ട്യേടത്തിയിലെ ഏതോ രംഗത്തിന്‍ കുട്ടികല്‍ അമര്‍ത്തിച്ചിരിച്ചത് ഇന്നും ഓര്‍മ്മയുണ്ട്.


പിന്നെ ശാസ്ത്രമേളകളും യുവജനോത്സവങ്ങളും.സ്റ്റില്‍ മോഡലും വര്‍ക്കിംഗ് മോഡലുകളും പ്രൊജക്റ്റുമൊക്കെയായി ഒരു ഒരുക്കമാണ് ശാത്രമേളക്ക്.രസകരമാണ് ആ യാത്ര.രാവിലെ ജീപ്പില്‍ എല്ലാം കെട്ടിപ്പെറുക്കി ശാസ്ത്രമേള നടക്കുന്ന സ്കൂളിലേക്ക് ഒരു യാത്ര.പിന്നെ 3 ദിവസം അവിടേയായിരിക്കും.കാണാനായി ധാരാളം നാട്ടുകാരും കുട്ടികളും വരും അവസാനദിനം രാവിലെ ജഡ്ജസ് എത്തും .അവരുടെ പണി കഴിഞ്ഞാല്‍ പിന്നെ എല്ലാം കൂട്ടിക്കെട്ടി തിരിച്ച് സ്കൂളിലേക്ക്.യുവജനൊത്സവങ്ങളും പതിവു പോലെ ആഘോഷാമാണ് സ്കൂളിനു.പങ്കേടുക്കുന്നതിനൊപ്പം അടുത്ത സ്ഥലത്താണെങ്കില്‍ ഒരു വണ്‍ ഡേ ടൂറും തരപ്പെടും അങ്ങോട്ട്.
പിന്നെ യൂറിക്ക പരീക്ഷ.പരിഷത്ത് തിളങ്ങി നില്‍ക്കുന്ന സമയം.സ്കൂളുകള്‍ തമ്മില്‍ വന്‍ മത്സരമായിരുന്നു യൂറിക്ക പരീക്ഷയില്‍ വിജയിക്കാന്‍.കുട്ടികളില്‍ ശാത്രബോധവും വായനാ സംസ്കാരവും വളര്‍ത്താന്‍ പരിഷത്തും യൂറീക്കാ പരീക്ഷയും ഒത്തിരി സഹായിച്ചിട്ടുമുണ്ട്.


മഴ മാറി വേനലായാല്‍ കളിക്കളങ്ങളും ഡ്രില്‍ പിരീഡും ഉണരുകയായി.ഒപ്പം വീണ് പരിക്ക്പറ്റുന്നവരുടെ നീണ്ട നിരയും.ക്രിക്കറ്റ് ഇത്ര സജീവമായിട്ടില്ല.അതിനാല്‍ കുട്ടിയും കോലും ,കബഡി,കുടു കുടു,ഗോളി,തുടങ്ങിയവയായിരുന്നു പ്രധാന കളികള്‍.ഏതിലായാലും പരിക്കിനു കുറവൊന്നുമില്ല എന്നതായിരുന്നു രസകരം.


ഇതിനിടയില്‍ ഏറ്റവും താല്പര്യമില്ലാത്ത് മൂന്നു കാര്യങ്ങള്‍ ക്ഷണിക്കപ്പെടാതെ കടന്നുവരും.ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും പിന്നെ കൊല്ല പരീക്ഷയും.ഇവ മൂന്നും ഒഴിവാക്കിയാ‍ല്‍ ഒരുവിധം കുഴപ്പമില്ലാതെ ഒരു അധ്യയന വര്‍ഷം കടന്നു പോകുമായിരുന്നു.


ഓര്‍മ്മകളില്‍ ഇനിയുമെന്തൊക്കെയോ നിറയുന്നുണ്ട്. നാട്ടിന്‍പുറത്തെ സ്കൂള്‍ പഠനം എന്തായാലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കുറേ ഓര്‍മ്മകള്‍ മനസില്‍ നിറച്ചിട്ടാണ് കടന്നു പോകുക.വിശ്രമകാലത്തില്‍ നമുക്കു അയവിറക്കി ,ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്താന്‍ വേണ്ടി...

Friday, May 9, 2008

വിഷ്ണുക്ഷേത്രംപുനപ്രതിഷ്ഠാ വാര്‍ഷികം


ഊരള്ളൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികം ഈ മാസം 21ന് ആഘോഷിക്കുന്നു.

Wednesday, May 7, 2008

ക്രിസ്തുമസ് കരോള്‍

നാട്ടിലെ സാംസ്കാരിക രംഗം ക്ലബ്ബുകളുടെ മത്സരത്തിലുടെ സജീവമായി നില്‍കുന്ന കാലം.ഓരൊരുത്തരും പുതിയതായി എന്തു ചെയ്ത് ശ്രദ്ധേയമാകാം എന്നു ആലോചിക്കുന്നു.ഓണവും വിഷുവും എല്ലാവരും ആഘോഷിച്ചുതുറ്റങ്ങിയിരുന്നു ഇനി അതിലൊന്നും പുതുമയില്ല .അങ്ങനെ തകര്‍ത്താലോചിക്കുന്നതിനിടയിലാണ് ക്രിസ്തുമസ് കടന്നുവന്നത്.അലോചനകള്‍ അവസാനം ചുമര്‍ പോസ്റ്ററായി നാട്ടുകാര്‍ അറിഞ്ഞു.
“കാത്തിരിക്കുക...24നു വൈകുന്നേരത്തിനായി..ഊര‍ള്ളൂരില്‍ ആദ്യമായി ക്രിസ്തുമസ് കരോള്‍....”തുടങ്ങി വരികള്‍ നീണ്ടുപോയി..
അങ്ങനെ 24 ആയി..ചുമന്ന മാക്സിയും മുഖം മൂടിയുമായി സി.എം.സുനില്‍ ക്രിസ്തുമസ്പ്പൂപ്പനായി.കടം വാങ്ങിയ 12 വോള്‍ട്ട് ബാറ്ററിയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന് ചെറിയ റ്റേപ് റിക്കോര്‍ഡര്‍ പാടിക്കൊണ്ടിരുന്നു.ഡാന്‍സും പാട്ടുമായി 4-5 കിലോമീറ്ററുകള്‍.പണപ്പിരിവിന്റെ കാര്യത്തില്‍ രവി കഴിവു തെളിയിച്ചു.ചെലവുകള്‍ കഴിഞ്ഞ് കുഴപ്പമില്ലാത്ത സംഖ്യ ലാഭം .നാട്ടുകാരില്‍ നിന്നൊരു വിശേഷണവും “പിള്ളേര്‍ ഇന്നലെ നല്ല തരിപ്പിലായിരുന്നു”
അത് പുതിയൊരനുഭവമായി.പണപ്പിരിവിന്റെ പുതിയൊരു മേഖല കൂടി തുറക്കപ്പെട്ടിരിക്കുന്നു.
അടുത്തവര്‍ഷം പൂര്‍വ്വാധികം ഭംഗിയാക്കി കാര്യങ്ങള്‍.ഒറ്റക്കണ്ടത്തില്‍ നിന്നും റാലി വാടകക്കെടുക്കുന്നു.അതില്‍ പുല്‍ക്കൂട് തീര്‍ക്കുന്നു.ചെറിയ ഒരു മൈക്ക് സിസ്റ്റെം അക്ഷയയില്‍ നിന്നും വാടകക്കെടുക്കുന്നു.സുനില്‍ വീണ്ടും അപ്പൂപ്പനാവുന്നു.രവി പിരിവുകാരനും.ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്കുന്നു.പിരിഞ്ഞുകിട്ടിയ സംഖ്യയിലും.വരുമാന വര്‍ദ്ധനവ് ക്ലബ്ബിന്റെ മറ്റു പ്രവര്‍ത്തനങ്ങളെ ( പലപ്പോഴും മുടങ്ങിയ വാടകക്കുടിശ്ശിഖ തീര്‍ക്കാനും അങ്ങ്നേ ഡബിള്‍ പൂട്ടില്‍ നിന്നും ഓഫീസിനെ രക്ഷിക്കാനും )സഹായിച്ചിരുന്നു.
അങ്ങനെ മൂന്നാമത്തെ വര്‍ഷമെത്തി. ആത്മവിശ്വാസം അതിരുകടന്ന ദിനങ്ങള്‍.പുല്‍ക്കൂട് ജനാ‍ര്‍ദ്ദനന്റെ ജീപ്പിലാക്കി.ഒപ്പം അക്ഷയയില്‍ നിന്നും അത്യാവശ്യം കുഴപ്പമില്ലാത്ത സ്റ്റീരിയോ സൌണ്ട് സിസ്റ്റവും. ഒപ്പം ജനറേറ്ററും ലൈറ്റും.അപ്പൂപ്പനും പിരിവുകാരനും മാറിയില്ല.ആഘോഷം ഒന്നുകൂടി കളര്‍ഫുള്ളായി.ഡാന്‍സും പാട്ടും പിരിവുമെല്ലാം നനായി നടന്നു.പക്ഷെ അവസാനം വാടകകൊടുത്തു തീര്‍ന്നപ്പോഴേക്കും കാര്യമായൊന്നും ബാക്കിയില്ലാതായി.എവിടെയൊക്കെയൊ കണക്കുകള്‍ തെറ്റി.ചെറുതായെന്തോ കയ്യീന്നു കൂട്ടിയിടെണ്ടിയും വന്നു.അതോടെ ആ പരിപാടിയും ശുഭം.

കാര്‍ത്തിക ടാക്കീസ്

ഞങ്ങളുടെ ഗ്രാമത്തിനെ അഭ്രപാളികളുടെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചത് “അരിക്കുളം കാര്‍ത്തിക ടാക്കീസ് “ ആയിരുന്നു.ഉരള്ളൂരില്‍ നിന്നും2.5 കിലോമീറ്റര്‍ അപ്പുറത്തുള്ള കലാക്ഷേത്രം.പണ്ട് വീട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയതിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട് മനസില്‍.നായരു പിടിച്ച് പുലിവാലും ,ചെമ്മീനും ,തുടങ്ങി ഒത്തിരി ചിത്രങ്ങള്‍.ദിവസേന മൂന്ന്നു കളികള്‍ ആയിരുന്നു ഉന്റായിരുന്നത്.ഉച്ചക്ക് 3നും വൈകീട്ട് 6 നും പിന്നെ 9നും.വൈകുന്നേരങ്ങ്ില്‍ ഓലച്ചൂട്ടും പിടിച്ച് സിനിമകാണാനുള്ള കുടുംബസമേതയാത്രകള്‍ അക്കാലത്ത് പതിവു കാഴ്ചകള്‍ ആയിരുന്നു.വലിയ ഓലഷെഡ്ഡിലെ ഇരുട്ടില്‍ വിരിയുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ നല്‍കിയ ആനന്ദം ഇന്നത്തെ DTS വിസ്മയങ്ങള്‍ക്ക് നല്‍കാനാവുന്നുണ്ടോ എന്നെനിക്കു സംശയം.
പതുക്കെ പതുക്കെ കാലം മാറി.യാത്രസൌകര്യങ്ങള്‍ മനുഷ്യനെ നഗരങ്ങളിലേക്ക് നയിച്ചു.ഒപ്പം ടെലിവിഷന്‍ ചാനലുകള്‍ അടങ്ങുന്ന പുതിയ വിനോദമാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ നാട്ടുകാരെ പതുക്കെ കാര്‍ത്തികയില്‍ നിന്നും അകറ്റി.അതോടെ ഉടമസ്ഥര്‍ വ്യാഴാഴ്ചപടങ്ങള്‍ ഇടാന്‍ തുടങ്ങി.എരിവുള്ള പടങ്ങള്‍ ആ ദിവസങ്ങളില്‍ കാര്‍ത്തികയെ ജനനിബഡമാക്കി.അവസാനംമതും നിലച്ചു.പിന്നെ കുറേകാലം വിശ്രമം.
പിന്നെ ഇപ്പോള്‍ കുറച്ചായി ,പ്രദര്‍ശനം തുടങ്ങിയിട്ട്.നല്ല പടങ്ങള്‍ മാത്രം.ഒന്നു പഴയപോലെ നടന്നു പോയി സിനിമ കാണണം എന്ന ആഗ്രഹം ഇന്നും മനസില്‍ ബാക്കി നില്‍ക്കുന്നു.സാധിക്കുമായിരിക്കും ഉടനെ തന്നെ

സര്‍ക്കസ് ജോണി

ഊരള്ളൂരിലെ പുതിയ പിള്ളേര്‍ അറിയില്ലെങ്കിലും ഞങ്ങള്‍ക്കെല്ലാം നല്ല പരിചിതമായിരുന്നു സര്‍ക്കസ് ജോണിയെന്ന പേരും ആ‍ളും.ഏകദേശം പത്തുപതിനഞ്ച് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു ജോണിയേട്ടനും കൂട്ടരും ഞങ്ങളുടെ നാട്ടിലെത്തിയത്.അന്ന് ഇന്നത്തെപോലെ കേബിള്‍ ടിവിയും ഡിറ്റീഎച്ചുമൊന്നുമില്ലാത്ത കാലം. ടി.വി.തന്നെ നാട്ടില്‍ വളരെ കുറവ്.ആള്‍കാരുടെ വിനോദ മാര്‍ഗ്ഗങ്ങളില്‍ അരിക്കുളം കാര്‍ത്തിക ടാക്കിസും ( കാര്‍ത്തികയെ പറ്റി പിന്നീട് പറയാം ) നാട്ടിലെത്തുന്ന ഇത്തരം നാടോടി നാടക സംഘങ്ങളും തന്നെ പ്രധാനം.അന്നത്തെ കാലത്താണ് നമ്മുടെ ശശിയേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെ സമീപത്തായി ജോണിച്ചേട്ടനും കൂട്ടരും സ്റ്റേജ് കെട്ടി താമസവും അഭ്യാസവും ആരംഭിച്ചത്.വൈകുന്നേരം 7 മണിയാവുമ്പോള്‍ പരിപാടികള്‍ തുടങ്ങും.ഊരള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു അപ്പോഴേക്കും ‍ആള്‍ക്കാര്‍ എത്തിത്തുടങ്ങിയിരിക്കും.ആദ്യം റിക്കോര്‍ഡ് ഡാന്‍സായിരിക്കും.പിന്നെ ചെറിയ ഹാസ്യ നാടകങ്ങള്‍,പിന്നെ അത്യാവശ്യം സര്‍ക്കസ്,ലേലം വിളികള്‍ തുടങ്ങി പത്തുപതിനോന്നു ംഅണിവരെ പരിപാടികള്‍.ആവശ്യമായ തുക നല്‍കിയാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന ഗാനത്തിനു അവര്‍ ഡാന്‍സ് അവതരിപ്പിക്കും.നാട്ടുകാരുടെ ആദ്യത്തെ “യുവര്‍ ചോയ്സ്’ഒരിക്കല്‍ വന്നാല്‍ രണ്ട് മൂന്ന് മാസം ഇവര്‍ അവിടെയുണ്ടാകും.പിന്നെ എന്നും ഞങ്ങളുടെ വൈകുന്നേരങ്ങല്‍ ഇവിടെ തന്നെ.പറഞ്ഞുവന്നത് ജോണി ചേട്ടനെ പറ്റി.ഈ സംഘത്തിന്റെ നേതാവ് ജോണിചേട്ടനായിരുന്നു.ഒന്നു രണ്ട് പ്രാവശ്യം നാട്ടില്‍ പരിപാടി അവതരിപ്പിക്കാര്‍ വന്നതോടെ ജോണിച്ചേട്ടന്‍ നാട്ടുകാര്‍ക്ക് പരിചിതനായി മാറി.സര്‍ക്കസ് നാടക സംഘം പല സ്ഥലങ്ങളിലും മാറിമാറിപോയെങ്കിലും ജോണിയേട്ടന്‍ ആണ്ടിയേട്ടന്റെ പീടിക വാടകക്കെടുത്ത് അവിടെയായി താമസം.എതിനിടയിലെപ്പോഴോ സര്‍ക്കസ് ഗ്രൂപ്പ് നിര്‍ത്തുകയും വഴിപിരിയുകയും ചെയ്തു.അതോടെ ജോണിയേട്ടന്‍ നാട്ടില്‍ സ്ഥിരതാമസവുമായി.ഒപ്പം ചില പച്ചമരുന്നു കച്ചവടവുംതുടങ്ങി.സര്‍ക്കസ് ജോണി തൈലങ്ങള്‍ എന്ന പേരില്‍ .ആ ബിസിനസ്സുമാ‍യി കുറേക്കാലം നാട്ടിലുന്റായിരുന്നു.ഇന്ന് എവിടെയാണെന്നെനിക്കറിയില്ല.അടുത്ത നാട്ടിലെവിടെയോ ഉണ്ടെന്നു കരുതുന്നു.എന്തായാലും നാട്ടിലെ ഒരു സജീവ സാനിധ്യമായിരുന്നു സര്‍ക്കസ് ജോണിച്ചേട്ടന്‍.

പ്രീയ നെല്ല്യാടി ഷാപ്പ്

ഒരു നാടിനെ പറ്റി പറയുമ്പോള്‍ അതില്‍ എന്തായാലും കടന്നു വരുന്ന ഒരു കഥാപത്രമാണ് കള്ളുഷാപ്പ്.ഞങ്ങള്‍ക്കും ഒരു ഷാപ്പുണ്ട്.നെല്യാടി കള്ളുഷാപ്പ്.സത്യത്തില്‍ ഊരള്ളൂരോ അതിനു തൊട്ടടുത്തോ അല്ല നെല്ല്യാടി ഷാപ്പ്.ഏകദേശം 5 കിലോമീറ്റര്‍ വരും അങ്ങോട്ട് ദൂരം.മാത്രമല്ല അതിലും അടുത്തായി അരിക്കുളത്തും മുത്താമ്പിയിലും കള്ളു ഷാപ്പുണ്ട്.എന്നാലും എല്ലാവരുടെയും പ്രീയപ്പെട്ട ഷാപ്പ് നെല്ല്യാടി തന്നെ.കോഴിക്കൊട് ജില്ലയിലേ ഏകദേശം എല്ലാ ഷാപ്പുകളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ഏറ്റവും രസകരമായി തോന്നിയിട്ടുള്ളത് അത്തോളിക്കടുത്ത ‘പുറക്കാട്ടേരി’ഷാപ്പും ഞങ്ങളുടെ സ്വന്തം ‘നെല്ല്യാടി‘ ഷാപ്പുമാണ് കോഴിക്കോട്ടെ നല്ല ഷാപ്പുകള്‍ എന്നാണ്.നല്ല കള്ളും പുഴ മത്സ്യങ്ങളടങ്ങിയ ഭക്ഷണവും പിന്നെ ശകലമൊന്നു തലക്കു പിടിച്ചാല്‍ കാറ്റേറ്റ് കഥ പറയാന്‍ വിശാലമായ പുഴക്കരയും.ഒരു കള്ളു ഷാപ്പിന്റെ ശാലീന സൌന്ദര്യം എന്നു പറയുന്നത് ഇതൊക്കെയല്ലെ ?ഊരള്ളൂരില്‍ പണ്ടിഒരു ഷാപ്പ് തുടങ്ങിയിരുന്നു ചിലര്‍. എന്നാല്‍ കള്ളിനോടുള്ള നാട്ടുകാരുടെ താല്പര്യക്കുറവും സാമൂഹ്യ പ്രവര്‍ത്തകരുടേ എതിര്‍പ്പും മൂലം ഷട്ടറിടെണ്ടിവന്നു അവര്‍ക്ക്.കള്ളിനോടുള്ള താല്പര്യക്കുറവെന്നു കേള്‍ക്കുമ്പോള്‍ മദ്യവിരോധികള്‍ എന്നു തെറ്റിധരിക്കേണ്ട....’മങ്കുര്‍ണി’ എന്ന ഓമനപ്പേരില്‍ അറിയപ്പേടുന്ന നാടന്‍ വാറ്റായിരുന്നു അന്ന് താരം. കുറഞ്ഞ വിലയില്‍ കൂടുതല്‍ വീര്യം എന്ന ആശയത്തിനായിരുന്നു അന്ന് സ്വീകര്യത.നമുക്ക് നെല്ല്യാടിയിലേക്ക് തിരിച്ചു വരാം.ആദ്യം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം.ഓലഷെഡ്ഡായിരുന്നെങ്കിലും അതിന്റെ പ്രശസ്തി എല്ലായിടവും എത്തിയിരുന്നു.കപ്പ ഉടച്ചതും,ബീഫ് കറിയും,കരിമീന്‍ കറിയും,പിന്നെ മറ്റു പുഴമത്സ്യങ്ങളും,കൂടാതെ തലക്കറി,ബോട്ടി,...ഹോ..മെനു പറയാന്‍ തുറ്റങ്ങിയാല്‍ ഒത്തിരി പറയണം എന്നാലും ആ മീന്‍ കറിയും കപ്പയും തംനെ എന്റെ ഫേവറിറ്റ്.കഴിഞ്ഞ വര്‍ഷം ഓലഷെഡ്ഡു മാറ്റി ഷാപ്പ് കോണ്‍ക്രീറ്റാക്കി.ആദ്യം അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരുന്നെങ്കിലും പിന്നെ മരമേശയില്‍ നിന്നും മാര്‍ബിള്‍ മേശയിലേക്ക് ഞങ്ങല്‍ എല്ലാവരും മാറി.രണ്ട് മാട്ട അന്തിയും കുറച്ചു കപ്പയും മീങ്കറിയും കൂട്ടി പതുക്കെ പുഴക്കരയിലേക്കൊരു നടപ്പ്.അത്ണിവിടത്തെ പതിവ്.പിന്നെ കഥകളാവം...പാട്ടുകളാവാം.....പതിവുകാര്‍ക്ക് കള്ളും ഗ്ലാസും ഭക്ഷണവും പുഴക്കരയിലേക്ക് കൊണ്ടുപോകാനും ഇവിടെ അനുവദിക്കാറുണ്ട്.വരുന്നില്ലേ...നിങ്ങളും ....നെല്ല്യാടി ഷാപ്പിലേക്ക്.......ഒരു ഇളയതടിച്ചിട്ടു പോകാം.....-------------------കള്ളുഷാപ്പിനെ പറ്റി പറയുമ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ട ഒന്നു കൂടിയുണ്ട്.മുല്ലപ്പന്തല്‍ ഷാപ്പ്.ഇവരാണ് ആദ്യമായി വെബ് സൈറ്റ് ഉണ്ടാക്കിയ കള്ളു ഷാപ്പുകാര്‍.ഒന്നു പോയി നോക്കൂ....ഈ ഓണ്‍ലൈന്‍ കള്ളുഷാപ്പിലുംhttp://mullapanthal.com/

അമ്പലപ്പറമ്പിലെ ലേലം

നാട്ടിന്‍പുറത്ത് മാത്രം കിട്ടുന്ന മറ്റൊരു അനുഭവമാണ് ഞാന്‍ ഇപ്രാവശ്യം എഴുതുന്നത്.പതിവുപോലെ ഇതും ഞങ്ങളുടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിന്‍ല്‍ തന്നെ.പരിപാടി മറ്റൊന്നുമല്ല..ഒരു ലേലം സംഘടിപ്പിക്കുക എന്നതാണ് ഇപ്രാവശ്യം പണമുണ്ടാക്കാന്‍ കണ്ട മാര്‍ഗ്ഗം.ലേലം അമ്പലത്തില്‍ സംഘടിപ്പിക്കുമ്പോള്‍ ഉള്ള ഗുണം എന്നു വച്ചാല്‍ ഒത്തിരി ആളുകള്‍ കൂടുകയും അവര്‍ ഗ്രൂപ്പ് തിരിഞ്ഞ് ലെലത്തില്‍ വാശിയോടെ പങ്കെടുക്കുകയും ചെയ്യും.ആദ്യം ഒരു നാടന്‍പൂവന്‍ കോഴിയായിരുന്നു ലേലവസ്തുവായി നിശ്ചയിച്ചിരുന്നത്.എന്നല്‍ അവസാനം പൂവന്‍ കിട്ടാതായപ്പോള്‍ ഒരു പഴക്കുല്യിലേക്കായി തീരുമാനം.അമ്പലക്കമ്മറ്റിക്കു അപേക്ഷ നല്‍കി.ഒപ്പം ഒരു സംഭാവനയും.അതോടെ അനുവാദം രെഡിയായി.വൈകുന്നേരം ഞങ്ങള്‍ കുറച്ചുപേര്‍ മൈക്കുസെറ്റും ബെഞ്ചും പിന്നെ ലേലവസ്തുവായ പഴക്കുലയുമായി അമ്പലപ്പറമ്പിലേക്ക് മാര്‍ച്ചുചെയ്തു.അങ്ങനെ ഒരു മൂലയില്‍ സ്ഥലം പിടിച്ച് മൈക്കുകെട്ടി പതുക്കെ പാട്ടു വച്ച് തുടങ്ങി.പഴക്കുല മനോഹരമായി നിന്നു ആടാന്‍ തുറ്റങ്ങി.ലേലത്തിന്റെ രീതികള്‍ അറിയാമോ എല്ലാര്‍ക്കും?ചുരുക്കി പറയാം.ഒരാള്‍ 50 രൂപ വിളിച്ചാല്‍ അടുത്ത്യാള്‍ക്ക് എത്ര വേണമെങ്കിലും കൂട്ടി വിളിക്കാം.കൂട്ടിവീളിക്കുന്ന സംഖ്യയാണ് അയാള്‍ നല്‍കേണ്ടത്.എന്നു വചാല്‍ 50 വിളിച്ചതിനു ശേഷം ഒരാല്‍ 60 വിളിച്ചാല്‍ 10 രൂപ അയാല്‍ നല്‍കണം.ഒപ്പം കൂട്ടിവിളിച്ചയാളുടെ പേരും അയാള്‍ പറയുന്ന രണ്ടുവരിയും മൈക്കിലൂടെ വിളിച്ചു പറയുന്നതായിരിക്കും.ആദ്യം ശശിയാണ് 50 രൂപ വിളിച്ചതെങ്കില്‍ ഗോവിന്ദന്‍ 60 വിളിക്കും.അപ്പോള്‍ ഗോവിന്ദന്‍ പറഞ്ഞതു പ്രകാരം മൈക്കിലൂട ഞങ്ങള്‍ വിളിച്ചു പറയും”ശശീ ഈ പഴക്കുല കണ്ട് നാളെ പുട്ടുണ്ടാക്കേണ്ട എന്നു പറഞ്ഞുകൊണ്ട് ഗോവിന്ദന്‍ 60 രൂപ “ എന്നു.അതോടെ ശശിക്കു വാശിയേറും.ഉടന്‍ ശശി 10 രൂപ തന്നിട്ട് പറയും”ഗോവിന്ദാ..ഈ പഴക്കുല കണ്ടിട്ട് പുട്ടിണ്ടാക്കാന്‍ അരി പൊടിച്ചു വയ്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.അതിനാല്‍ ഈ പഴക്കുല ഞാന്‍ ആര്‍ക്കും വിട്ടു തരികയില്ല”ഇങ്ങനെ വാശിയേറിയ വിളികള്‍ നടക്കും.ഒത്തിരി ആളുകല്‍ രസകരമായ ഈ ലേലത്തില്‍ ഒറ്റക്കും കൂട്ടമായും പങ്കേടുക്കും.ഏകദേശം 3-4 മണിക്കൂറോളം നീണ്ടുപോകുന്ന ലേലം നല്ലൊരു സംഖ്യ ലാഭമുണ്ടാക്കിയാണ് അവസാനിക്കാറ്.പതുവുപോലെ ഞങ്ങളുടെ ലേലവും നല്ലരീതിയില്‍ തന്നെ തീര്‍ന്നു.200 രൂപക്കെങ്ങാനുംവാങ്ങിയ പഴക്കുല വിറ്റപ്പോള്‍ ഏകദേശം രണ്ടു മൂന്നിരട്ടി ലാഭമുണ്ടാക്കി.

ഒരു വിഷുക്കണിയുടെ ഓര്‍മ്മക്ക്

ഓര്‍മ്മയില്‍ തങ്ങിനില്‍കുന്ന ഒരു വിഷുക്കണിയെപറ്റിയാണ് ഇവിടെ കുറിക്കുന്നത്.
ആഘോഷങ്ങള്‍ നാട്ടിലാവുമ്പോള്‍ അത് എപ്പോഴും ഏതെങ്കിലും സംസ്കാരികവേദിയുടേയൊ ,ക്ലബ്ബിന്റെയോ ആഭിമുഖ്യത്തില്‍ ആയിരിക്കുമല്ലൊ..ഇതും പതുവു പോലെ നാട്ടിലെ ക്ലാസിക് ക്ലബ്ബിന്റെ നെത്യത്വത്തില്‍ പ്രവര്‍ത്തകരായ ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്തിയ വിഷുക്കണിയുടെ കഥ.പ്രധാന ഉദ്ദേശം ക്ലബിനു കുറച്ചു ധനശേഖരണം തന്നെ.
വൈകുന്നേരം കൊയിലാണ്ടിയില്‍ പോയി കുറച്ചു പഴങ്ങള്‍ വാങ്ങി വന്നു താലത്തില്‍ വയ്കാന്‍.രാത്രിയായതൊടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രവിയുടെ പഴയ വീട്ടില്‍ ഒത്തുകൂടി.9 മണിയായെ ഉള്ളു.ഇനിയും സമയം ഒരുപാട്.അതോടെ ഓരോരുത്തരും കരുതിയ കുപ്പികള്‍ വെളിച്ചം കണ്ടു.പതുക്കെ കുറച്ചുപേര്‍ കുടിച്ചു തുടങ്ങി.(കുടിക്കാനെടുത്ത വെള്ളം കണ്ട് പിറ്റേന്ന് എല്ലാവരും ഞെട്ടിയത്ൊരു ഉപകഥ.മാസങ്ങളോളം വെള്ളം കോരാതെ ഉപയോഗ്യ ശൂന്യമായ കിണറിലെ പായല്‍ മൂടി കിടന്ന വെള്ളമായിരുന്നു അത്) അവസാനം മണി 1 ആയി.പതുക്കെ എല്ലാവരും ചേര്‍ന്ന് താലം നിറച്ച് കണിയൊരുക്കി .
കുറച്ചു നെരത്തിനുള്ളീല്‍ കണി റെഡിയാക്കി എല്ലാവരും ചേര്‍ന്ന് ഇറങ്ങി.പതുക്കെ എല്ലാവരും ചേര്‍ന്ന് വിഷുക്കണി അറിയിച്ചുകൊണ്ടുള്ള വിളി തുടങ്ങി (സത്യം പറഞ്ഞാല്‍ ആര്‍ക്കും എന്താണ് വിളിക്കേണ്ടതെന്ന് ക്യത്യമായി അറിയില്ലാര്യിരുന്നു.)“വിഷുവേ....വിഷുക്കണിയേ എന്നെല്ലാവരും ചേര്‍ന്നു വിളിച്ചു....കൂട്ടത്തില്‍ പലരുടെയും വിളി വന്നത്”വിസുവേ....വിഷുക്കണിയേ “എന്നായിരുന്നു....നാക്ക് ശകലം കുഴഞ്ഞു പോയിരുന്നു.അങ്ങനെ ഒത്തിരി വീടുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു ഞങ്ങള്‍.അത്യാവശ്യം കുഴപ്പമില്ലാത്ത സംഭാവനകളും കിട്ടിക്കൊണ്ടിരുന്നു.മാങ്ങയുടെ കാലമായിരുന്നതിനാല്‍ വഴിയിലെ മാവുകളില്‍ ഒന്നു കൈ വയ്കാനും ആരും മറന്നില്ല.
അങ്ങനെ അവസാനം ഞങ്ങള്‍ വിശ്വേട്ടന്റെ വീട്ടിനടുത്തെത്തി.താലത്തിന്റെ കനവും പതുക്കെ കുറയാന്‍ തുറ്റങ്ങിയിരുന്നു.മുന്തിരിക്കുലകളില്‍ ഞേട്ടുകള്‍ മാത്രമായി തുടങ്ങി.താലം കൈ മാറി കൈ മാറിയായിരുന്നു പിടിച്ചിരുന്നത്.വിശ്വേട്ടന്റെ വീടിനടുത്തെത്തിയ്പപോള്‍ അബ്ദുറഹിമാന്റെ കൈയില്‍ ആയിരുന്നു താലം ഉണ്ടായിരുന്നത്.വിശ്വേട്ടന്റെ വീടിനു മുന്‍പിലെ റോഡില്‍ കായ്ചുകിറ്റക്കുന്ന എളോര്‍ മാങ്ങക്കുലകല്‍ എല്ലാവരുടെയും നിയന്ത്രനം തെറ്റിച്ചു.ഒരാള്‍ മാവിന്മുകളിലെത്തിയിരുന്നു അപ്പോളേക്കും.ഒരു നിമിഷം എല്ലാവരും വിഷുക്കണിയെ മറന്നു.താലം കഇയില്‍ കുടുന്ഗ്ങിപ്പോയ അബ്ദുറഹിമാന്റെ വിളി കേട്ടപ്പോഴാണ് എല്ലാവരും അതിനെ പറ്റി ഓര്‍ത്തത്.നോക്കുമ്പോള്‍ കിട്ടിയ മാങ്ങയും കടിച്ചു മുന്നില്‍ നില്‍കുന്നു അസ്ലം.എല്ലാവരും അവനെ തള്ളി അബ്ദുറഹിമാനോടൊപ്പം വിട്ടു.മാങ്ങ തീറ്റ തുടര്‍ന്നു.ആരും മറ്റൊന്നും ശ്രദ്ധിച്ചില്ല.
വിശ്വേട്ടന്‍ കണിക്കാരുടെ വിളി കേട്ട് കണി കാണ്‍നായി വാതില്‍ തുറന്നു വന്നു.കണി കണ്ടു.കാണിക്കയുമിട്ടു.നമ്മുടെ കണിക്കാര്‍ താലം തിരിച്ചെടുക്കാനായി ചെന്നപ്പോള്‍ അവരെ കണ്ട് വിശ്വേട്ടന്‍ ഞെട്ടുന്നു.”അസ്ലമേ......അബ്ദുരഹിമാനേ.......നിങ്ങളും തുടങ്ങിയോ കണി കൊണ്ടുവരാന്‍..??”ആ ചോദ്യം കേട്ടാണ് ഞങ്ങള്‍ അതു ശ്രദ്ധിച്ചത്.വിഷുക്കണിയുമായി രണ്ടു മുസ്ലീം കൂട്ടുകാര്‍ മാത്രം.ബാക്കി എല്ലാവരും മാവിന്‍ ചുവട്ടില്‍.

ഒരു മാഹി കല്ല്യാണം

കല്യാണങ്ങളുടെ കഥകള്‍ പറയുമ്പോള്‍ എന്നും ആദ്യം മനസിലേക്കെത്തുക ഒരു കൂട്ടുകാരന്റെ കല്യാണമാണ്.ഏകദേശം 2 വര്‍ഷത്തോളമായി കല്യാണം കഴിഞ്ഞിട്ട്,എന്നിട്ടും ഓര്‍മകള്‍ക്ക് നിറം മങ്ങിയിട്ടില്ല.കല്യാണമുഹൂര്‍ത്തം രാവിലെ 11 മണിക്ക്,വധൂഗ്യഹത്തില്‍ നിന്നും വരനും വധുവും ഇറങ്ങാനുള്ള സമയം 1.30നും.ഇടക്ക് 2 മണിക്കൂരിലധികം സമയം ഫ്രീ.സ്ഥലം മാഹിക്കടുത്ത പള്ളൂര്‍.കല്യാണം കഴിഞ്ഞതും പന്തലില്‍ വരനും വധുവും പിന്നെ കുരച്ചു പെണ്ണുങ്ങളും മാത്ര് ബാക്കി.ബാക്കി എല്ലാവരുമതാ മാര്‍ച്ചു ചെയ്യുന്നു മാഹി ബാറുകളിലേക്ക്......പിന്നെയൊരു വരവുണ്ട്....കലാണ വീട്ടിലെത്തി ആടിയാടി നടക്കുന്നു ചിലര്‍,വാളു വെയ്ക്കുന്നു ചിലര്‍,ആകെ ആഘോഷം തന്നെ,സദ്യ കഴിക്കാനായ ചിലര്‍ തന്നെ ഇലയിലും മേശയിലുമായി സദ്യ കഴിച്ചു തീര്‍ത്തു.അവസാനം എല്ലാരെയും തിരിച്ചു ബസ്സില്‍ കയറ്റി നാട്ടിലേക്ക്......നാട്ടിലെത്തിയില്ല...അതിനു മുന്‍പെ തുടങ്ങിയില്ലെ.. നല്ല അടി....അവസാനം നാട്ടിലെത്തിയതേ ഓര്‍മ്മയുള്ളു........നല്ല അടി ടിക്കറ്റെടുക്കാതെ കണാനായി....

അഴിമുറിത്തിറ

എന്റെ നാടിനെ പറ്റി പറയുമ്പോള്‍ പറയേണ്ട ഒരു പ്രധാന കാര്യമാണ് എടവനകുളങ്ങര അമ്പലം.നാട്ടിലെ പ്രധാന പരദേവതാ ക്ഷേത്രം.വിശാലമായ വയലിനരികിലായി വലിയ ഒരാല്‍ത്തറ.അതിനു ചുറ്റും വല്യ കുളം...പിന്നെ ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന അമ്പലം.താഴെ പരദേവതാ ക്ഷേത്രം.മേലെ കാവും ചെറിയ അമ്പലവും.നാട്ടിലെ അമ്പലം എന്നതിനപ്പുറം ഒരു സവിശെഷതയുണ്ട് ഇവിടെ.കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ അരങ്ങേറുന്നതിവിടെയാണ്. അതിനെ എനിക്കറിയാ‍ാവുന്നതു പോലെ പരിചയപ്പെടുത്താം..കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുക‍ള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ചൂളപ്പുവുകളുടെയും മത്താപ്പുകളുടെയും ഓലച്ചൂട്ടിന്റെയും വെളിച്ചം തീര്‍ക്കുന്ന നിറക്കൂട്ടുകള്‍ക്ക് മുമ്പിലാണ് തിറ.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ.അപ്പോള്‍ എല്ലവരെയും ഞങ്ങള്‍ തിറ കാണാന്‍ ക്ഷണിക്യാണ്.വരൂല്ലോ?? അല്ലെ ??

പാര്‍ക്ക് ബെഞ്ച്


നാലു കല്ലുകള്‍ വെച്ചിട്ട് അതിന്‍ മുകളില്‍ ഒരു പൊട്ടിയ എലക്ട്രിക് പോസ്റ്റ് ഇട്ടാല്‍ വിശാലമായ ഒരു ഇരിപ്പിടമാ‍യി ഞങള്‍ക്ക്.മുന്നില്‍ റോഡ്.വാഹനങള്‍ ചീറിപായനൊന്നുമില്ലാത്തതിനാല്‍ അങനെ സുഖമായി ഇരിക്കം,.പുറകില്‍ വിശാലമായ വയല്‍.വൈകുന്നെരം പണികഴിഞ്ഞെത്തുന്ന നാട്ടുകാര്‍ ബാലേട്ടന്റെ പീടികയില്‍ നിന്നും ഒരു കാലിച്ചായ കുടിച്ച് ഒരു ബീഡിയോ സിഗറട്ടൊ വലിച്ച് ഇവിടെ വന്നിരിക്കും.പിന്നെ ചര്‍ച എന്തുമാവമല്ലൊ.വൈകുന്നെരത്തെ വയലിന്റെ സൌന്ദര്യവും ആസ്വദിച്ച് അങനെ ഇരിക്കാം.ഇപ്പോല്‍ ബാലേട്ടന്റെ പീടികക്കു മുമ്പിലായി ഒരു പച്ചക്കറി പീടിക തുടങിയിരിക്കുന്നു.വൈകുന്നെരം അവിടത്തെ റേഡിയോ ഗാനങല്‍ ബാക്ഗ്രൌണ്ട് മ്യൂസിക്കൊരുക്കും.ഒരു ദിനവും കൂടി അങ്ങനെ കഴിഞു പോവും.....ഇപ്പോല്‍ കൊഴിക്കു വിലകുറഞ്ഞതിനാലാണെന്നു തൊന്നുന്നു ഞങളൂടെ നാട്ടിലെ ഇറ്ച്ചിക്കൊഴിയുടെ മൊഥ്തവ്യാപാരക്കാരായ കെ.സി.ചിക്കന്‍സ് തുറന്നുകാണാറില്ല.അല്ലെങ്കില്‍ അതിനു മുമ്പിലും കുരച്ചു സ്ഥലമുണ്ട് ഇരിക്കാന്‍...അവിടെയും ചര്‍ച പതിവു തന്നെ....എവര്‍ക്കെല്ലാമിടയിലൂടെ നാടനുമടിച്ചു വീട്ടിലീക്കു മടങുന്നവര്‍ ........സത്യം ...നാട്ടിന്‍പുറന്‍ നന്മകളാല്‍.....

ഞങ്ങളുടെ സ്കൂള്‍


എന്റെ നാടിന്റെ വിശേഷം പറഞ്ഞു തുടങുമ്പോള്‍ ആദ്യം പറയേണ്ടത് ഞങളുടേ സ്കൂളിനെ പറ്റിയാണ്.ഊരള്ളൂര്‍ മാപ്പിള യു പി സ്കൂള്‍.ഞങളെല്ലാം പടിച്ച....ഉച്ചക്കഞ്ഞി കുടിച്ച....ഗ്രൌണ്ടിലെ ചെളീയില്‍ കളിച്ച ആ സ്കൂള്‍.....പണ്ട് ഓലമെഞ്ഞ ക്ലാസ് മുറികളായിരുന്നു.ഇന്നെല്ലാം ഓടായി .ഇനി വാര്‍പ്പാക്കാന്‍ പോണു എന്നു കേല്‍കുന്നു.ഒത്തിരി പഴക്കമുള്ള സ്കൂളാണിത്.ഒത്തിരിയൊത്തിരി ഇംഗ്ലീഷുമീഡിഅയാക്കാരു വന്നെങ്കിലും ഇന്നും ഞങളുടെ പഞ്ചായത്തിലെ ഏറ്റ്വും നല്ല സ്കൂളായി ഇതു നിലനില്‍കുന്നു.

ഓണം മെര്‍ക്കാരയില്‍

യാത്രകള്‍ ജീവന്റെ ഭാഗമായി മാറിയിരിക്കുകയാണിപ്പോള്‍.......നിശ്ചിതമായ ഇടവേളകളില്ലാതെ..പലപ്പൊഴും ക്യത്യമായ പ്ലാനിംഗ് പോലുമില്ലാതെയാണു യാത്രകള്‍.അത്തരം ഒരു യാത്രയാണിത്.പോകുമ്പോള്‍ ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം മറ്റൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുരത്തായിരുന്നു ആ സൌന്ദര്യം.....ഞങള്‍ കൂട്ടുകാര്‍ 5 പേര്‍ ആയിരുന്നു യാത്രാംഗങള്‍.പുലര്‍ച്ചെ 5 മണിക്കു കോഴിക്കോടു നിന്നും യാത്ര തുടങി.6 മണിയോടെ വയനാട് ചുരം കയറി തുടങി....പതുക്കെ കല്പറ്റ്...മാനന്തവാടി എന്നിവ പിന്നിട്ട് തോല്‍പ്പെട്ടി വഴി ചൂണ്ട...വിരാജ് പേട്ട .. വഴി മെര്‍ക്കാരയിലേക്ക്.പോകുന്ന വഴിയില്‍ വച്ച് ഒരു കാര്യം മനസിലായി.റോഡിന്റെ നാശം ഒരന്തര്‍സംസ്ഥാന പ്രശ്നമാണെന്ന്.യാത്ര സമയം കരുതിയതിലേക്കാളും കൂടുതല്‍ എടുത്തിരിക്കുന്നു.12 മണിയോടെ മെര്‍ക്കാരയിലെത്തി.വിരാജ് പേട്ട കഴിഞതോടെ തന്നെ പ്രക്യതിയും കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.പതുക്കെ പതുക്കെ തണുപ്പ് കയറിവരുന്നു.റൂമില്‍ എത്തി എല്ലരും ഫ്രെഷ് ആയി...തണുപ്പും യാത്ര ക്ഷീണവും അകറ്റാനായി ശകലം ദാഹജലം അകത്താക്കി....ഭക്ഷണവും കഴിച്ചു.ആദ്യസ്ഥലം അബ്ബി വെള്ളച്ചാട്ടമായിരുന്നു.ടൌണില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരം.പോകുന്ന വഴികല്‍ വളരെ രസകരമായിരുന്നു.പുല്‍മേടുകള്‍.......മലഞ്ചെരിവുകള്‍...ഇടക്കു കുറേ നേരം വാഹനം നിര്‍ത്തിയിടേണ്ടിവന്നു.ശക്തമായ മൂടല്‍മഞ്ഞ്.ഒന്നും കാണാന്‍ വയ്യ.കോട മാറിയപ്പൊള്‍ വീണ്ടും യാത്ര തുടര്‍ന്നു.മഴയുടെ ശക്തി വെള്ളച്ചട്ടത്തില്‍ ശരിക്കും കാണാമയിരുന്നു.വളരെ ഉയരത്തില്‍ നിന്നാണു വെള്ളം പതിക്കുന്നത്.വെള്ളച്ചാട്ടത്തിനു മുന്‍പിലുള്ള തൂക്കുപാലം വെള്ളച്ചാട്ടത്തെ വളരെ അടുത്തു നിന്നും കാണാന്‍ നമ്മെ സഹായിക്കുന്നു.സമയം രാത്രിയാവുന്നു.വെട്ടക്കുറവും കോടയും യാത്ര മുടക്കുമെന്നു തോന്നിയതിനാല്‍ ഞങള്‍ പെട്ടെന്നു തന്നെ മടങി.ആ ദിവസം അങനെ മുറിക്കകത്തെ ആഘോഷത്തിലേക്കായി.അടുത്ത ദിനം നിസര്‍ഗ്ഗദമ എന്ന ദ്വീപിലേക്കായി.22 കിലോമീറ്ററോളം ദൂരം ടൌണില്‍ നിന്നും....വളരെ സുന്ദരമായി പരിപാലിക്കുന്ന ഒരു ദ്വീപാണത്.ഏറുമാടങളും കോട്ടേജുകളുമായി താമസസൌകര്യ്‌വുമുണ്ടതില്‍.പക്ഷിവളര്‍ത്തല്‍,മാന്‍ വളര്‍ത്തല്‍ കേന്ദ്രങളും അതിലുണ്ട്.മണിക്കൂരുകള്‍ വേണം പൂര്‍ണമായി നട്ന്നു കാണാന്‍.മുളങ്കാടുകളും മറ്റു മരങളുമായി ഒരു വനപ്രതീതി ഉണ്ടാക്കിയിരിക്കുന്നു അവിടെ.ചുറ്റുമുള്ള പുഴയില്‍ ബോട്ടില്‍ വിനോദ സവാരി നടത്തനുള്ള സൌകര്യവുമുണ്ട് അവിടെ.ഉച്ചക്കു ശേഷം ഞങള്‍ കുടകു രാജവംശത്തിന്റെ ചരിത്ര സ്മാരകങല്‍ സംരക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലെക്കായി.കോട്ടയ്കൂള്ളുലാണ് മ്യൂസിയം..പഴയ കൊട്കു രാജാക്കന്മരുടെയും പിന്നീട് ഭരിച്ച ബ്രിട്ടീഷ് ഭരണാധികളുടേയും വിശദാംശങള്‍ ഇവിടെയുണ്ട്.ജനദ്രോഹത്തിനു കുപ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു അവസാന കാല രാജവംശം.അവസാനം ജനങള്‍ ബ്രിട്ടിഷുകാരെ തങളുടെ രാജ്യഭരണമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.വൈകുന്നെരം രാജാസ് സീറ്റ് എന്നു പറയുന്ന പാര്‍ക്കിലേക്കു നീങി.ഒരു ചെറുതല്ലാത്ത പൂന്തോട്ടം.നങല്‍ അവിടെ യെത്തി കാഴ്ചകള്‍ കാനുന്നതിനിടയില്‍ തന്നെ കോടയെത്തി,ഇത്തവണ ശക്തമായ കോട.പെട്ടെന്നു പൂന്തോട്ടം മുഴുവന്‍ മഞ്ഞു മൂടി.അന്യോന്യം കാണാന്‍ പറ്റാത്ത അവസ്ഥ.അങനെ രസകരമായ നിമിഷങളിലൂടെ കുറെ നേരം....പതുക്കെ കോട മാറി....വളരെ രസകരമായ മാറ്റങല്‍ പ്രക്യതിയില്‍....അപ്പോഴേക്കും മ്യൂസിക് ഫൌണ്ടന്‍ തുടങി.പിന്നെ എല്ലരും അതിനു ചുറ്റുമായി. ........ രാത്രിയായി....അവസാനം റൂമിലെക്ക്........അടുത്ത ദിനം ....തിരിച്ചു പോരണം.ഇനിയും സ്ഥലങള്‍ കാണാന്‍ ബാക്കി കിടക്കുന്നു....അവസാനം ദൂരക്കൂടുതല്‍ കാരണം ഗോള്‍ഡന്‍ റ്റെമ്പിള്‍ ഒഴിവാക്കി.രാവിലെ ചെറിയ പര്‍ചേസ്.പിന്നെ പതുക്കെ തിരിചു പോരല്‍.വരുന്ന വഴി തിരുനെല്ലിയില്‍ പോയ്യി തൊഴുതു പോന്നു.രസകരമായ വഴിയാണു തിരുനെല്ലിയിലേക്ക്....ആനക്കൂട്ടങള്‍ക്കും മാന്‍ കൂട്ടങള്‍കും കാട്ടുപോത്തുകള്‍കും ഇടയിലൂടെ...തിരുനെല്ലി........യാത്ര അവസാനത്തിലേക്കെത്തുന്നു.......ഒരിക്കല്‍കൂടി തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ......എനിക്കു തൊന്നുന്നത് തണുപ്പാണ് മെര്‍ക്കരയിലെ ഒരു പ്രധാന ആകര്‍ഷണം.ഊട്ടിയിലെ പോലെ അസഹ്യമായ തണുപ്പില്ല ഇവിടെ ..ആസ്വദിക്കാവുന്ന തണുപ്പു മാത്രം....പിന്നെ പ്രക്യതിയും.......മറ്റു ടൂറിസ്റ്റു കേന്ദ്രങളില്‍ നിന്നു വ്യത്യസ്തമായി തിരക്കുകളില്ലാത്ത ....ശാന്തമായ .....ഒരു സ്ഥലം....

വിവാഹങ്ങള്‍

സുനിലും പ്രീതിയും..(ഫോട്ടോയെടുമ്പോള്‍ പണ്ടെ സുനിലിനു എയറുപിടിത്തം അല്പം കൂടുതലാണ് )

ഗിരീഷും അനുപ്രീയയും (എനിക്കും പെണ്ണുകിട്ടുമെന്ന് മുഖം)

പ്രവിയും സ്മിതയും.( പാവം സ്മിത)

പഴനി മുരുകന്‍ തുണൈ

വിശപ്പിന്റെ വിളിയുമായി അടുക്കളയിളെക്ക് .....


ഏപ്രില്‍ ആദ്യവാരം ആയിരുന്നു പഴനി യാത്ര....കൊയിലാണ്ടിയില്‍ നിന്നും പാലക്കാടെക്കു ട്രയിന്‍ യാത്ര. പാലക്കടെത്തിയപ്പൊള്‍ ആദ്യ പണി കിട്ടി.തമിള്‍നാട്ടില്‍ ഹര്‍ത്താല്‍.വൈകീട്ട് വരെ കണ്ടു മടുത്ത മലമ്പുഴ ഗാര്‍ഡന്‍ ശരണം.വൈകുന്നേരം മീറ്റര്‍ ഗേജിലേറി പളനി യാത്ര.നല്ല തിരക്ക് ,ഹര്‍ത്താല്‍ കാരണമെന്ന് കരുതി.....പക്ഷെ പളനിയിലിറങിയതോടെ കിട്ടി രണ്ടാമത്തെ പണി.അവിടെ അന്ന് എന്തോ പ്രധാന ഉത്സവം.ആകെ തിരക്കു തന്നെ...റൂമൊന്നും കിട്ടാനില്ല.കിടപ്പു ദിനമലറില്‍ ആക്കണൊ അതൊ ദിനതന്തി മതിയൊ എന്നാലോചിച്ച് നില്‍കുമ്പോള്‍ പെട്ടെന്നൊരു ദൈവദൂതന്‍ ബ്രോക്കരുടെ രൂപത്തില്‍...അങനെ അവസാനം കിടപ്പു കട്ടിലില്‍ തന്നെയായി.കുളി കഴിഞതോടെ മൂക്ക് ശുദ്ധമായി...പതുക്കെ ഓം ലെറ്റിന്റെ മനം മൂകിലെത്തി.അതോടെ എല്ലരും അങൊട്ടയി യാത്ര.തട്ടുകടയില്‍ നിന്ന് ഡിന്നര്‍ കഴിഞ്ഞു....അങനെ ആ ദിനം ഒഅം ലെറ്റും ദോശയും അല്പം ദാഹശമിനിയുമായി കടന്നു പൊയി.പിറ്റേന്നു രാവിലെ ഇറങി...വരി നിന്ന് പളനിമല കയറാന്‍ തുടങി....നല്ല തിരക്ക്.....മുരുകന് ശരണം വിളിച്ച് എത്രയാ ആള്‍ക്കാര്‍ മല കേറുന്നത്......അങനെ കയറി കയറി ഞങളും സന്നിധിയിലെത്തി....നോക്കുമ്പോല്‍ അവിടെ അടുത്തു കാണാന്‍ ഒരു ചാര്‍ജ്,അകന്നു കാണാന്‍ ഒരു ചാര്‍ജ്,എന്നിങനെ ഒരു പാട് രീതികള്‍.അവസാനം പണം കൊടുത്ത് ദര്‍ശനം വേണ്ട എന്നു തീരുമാനിച്ചു.പുറത്ത് നിന്നും തൊഴുത് ചുറ്റിനടന്നു.വെയില്‍ ചൂടയിതുറ്റങിയപ്പൊള്‍ പതുക്കെ ഇറങാന്‍ തുറ്റങി.അവസാനം താഴെയെത്തി ..പിന്നെ ചെറിയ പര്‍ചേസ്.പതുക്കെ മടക്കം....ബസില്‍ പാലക്കടേക്കും അവിടുന്നു ട്രയിനില്‍ കൊയിലാണ്ടിക്കും.........

യാത്രകള്‍

ആദ്യം ഞങളെ പറ്റി പറഞ്ഞു തുടങാം. ഏതൊരു നാട്ടിലുമെന്നപോലെ ഇവിടെയും സംസ്കാരികപ്രവര്‍ത്തനമെന്നത് ഒരു കൂട്ടം യുവാക്കളിലൂടെ തന്നെയായിരുന്നു.ക്ലാസിക് സാംസ്കാരികവേദി എന്ന പേരില്‍ ഒത്തിരി പ്രവര്‍ത്തനങള്‍ ഞങള്‍ ഊരള്ളൂരില്‍ നടത്തി.
നാട്ടുപന്തല്‍ (നാടന്‍ പാട്ടുകാരുടെ സംഗമം),നാട്ടരങ് (ഗ്രാമോത്സവം),ദര്‍പ്പണം (സ്ഥിരം ചര്‍ച്ചാ സദസ്സ്) എന്നിവയിലൂടെ പതുക്കെ ഞങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
അമാവാസിയില്‍ നിന്നും പൌര്‍ണമിയിലെക്ക് ,കര്‍ണഭാരം,ഡല്‍ഹി എന്നിവ ഒരു പാടു നാടകവേദികളില്‍ ഞങളുടെ നാടിന്റെ പേര്‍ ഉറക്കെ പറയിച്ചു.കേരളൊത്സവത്തിന്റെ വിവിധ തലങളില്‍ അവ സമ്മാനാര്‍ഹമായി.ബൈസിക്കിള്‍ തീവ്സിലൂടെയും ,മോഡേണ്‍ റ്റൈംസിലൂടെയും ലൊകസിനിമയിലെക്കു ഒരു ഒളികണ്ണോട്ടം നടത്തി ഊരള്ളൂര്‍കാര്‍.അതിനൊപ്പം ഓണാഘോഷങളും, വിഷുക്കണികളും,ക്രിസ്തുമസ് കരോളും വഴി നാടിന്റെ പതിവു ആഘോഷങള്‍ക്കു നിറപ്പകിട്ടേകി.
ഏറ്റവും പ്രധാന നേട്ടം പിറവി എന്ന കൈയെഴുത്ത് മാഗസിനും പ്രതീക്ഷ എന്ന മിനി മാഗസിനുമാണ്.3 വാര്‍ഷിക പതിപ്പുകള്‍ പിറവിക്കുണ്ടായി.4 വര്‍ഷത്തോളം ക്യത്യമായി പ്രതീക്ഷ മിനി മാസികയാക്കി ഇറക്കാനും കഴിഞ്ഞു.ഇന്ന് പ്രതീക്ഷ ബൂലോഗത്ത് ലഭ്യമാണ്.
pratheekshaa.blogspot.com

സൌഹൃദങ്ങള്‍

സൌഹ്യദങളുടെ നാട്ടുപെരുമ.....
ഗ്രാമീണതയുടെ ഊഷ്മളത.....
അതാണ് അതിരുകളില്ലാത്ത
ഈ ഗ്രാമീണ സൌഹ്യദം

ഞങള്‍ക്കു പകര്‍ന്നുനല്‍കുന്നത്...